Hey! In here we collect a all Independence day wishes in Malayalam language. I hope this Wishes are make you happy. So let’s go to read .
Independence day wishes in Malayalam
ഒരമ്മ പെറ്റ മക്കളാണ് നാം നാടിന്റെ നന്മയ്ക്കായി നമുക്കൊരുമിച്ചു പോരാടാം.. എല്ലാപേർക്കും എന്റെ സ്വാതന്ത്ര്യ ദിന ആശംസകൾ
അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര ദിനം ഓർമിക്കുക, ഒരുപാട് പേരുടെ ത്യാഗത്തിന്റെ വില സ്വാതന്ത്ര ദിനാശംസകൾ
ശാന്തിയും സമാധാനവും നിറഞ്ഞ ഭാരതം സമ്മാനിക്കാൻ ഈ സ്വതന്ത്രദിനത്തിനാവട്ടെ.സ്വതന്ത്ര ദിനാശംസകൾ
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേല്‍ സ്വാതന്ത്ര്യത്തിന്‍റെ ത്രിവര്‍ണ്ണപതാക പാറിയ ദിനം…നമുക്ക് സ്മരിക്കാം നേതാജിയെ, ഭഗത് സിംഗിനെ, ചരിത്രത്താളുകളില്‍ മറഞ്ഞുപോയ അനേകം രക്തസാക്ഷികളെ.., ഒടുവില്‍ വര്‍ഗീയശക്തികള്‍ക്ക് മുന്‍പില്‍ സ്വതത്ര്യത്തിന്റെ വിലയായി അവസാന തുള്ളി ചോരയും നല്‍കിയ ഗാന്ധിജിയെ…
മതത്തിന്റെയും വര്‍ഗീയതയുടെയും വിഷം പരത്തി ഈ ഭാരത നാടിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രാഷ്ട്രീയ കൊമരങ്ങള്‍ക്കെതിരെ നമ്മുക്കൊന്നായ് അണിചേരാം..ഇതാവട്ടെ ഈ സ്വാതന്ത്ര്യദിനത്തില്‍നാം എടുക്കുന്ന പ്രതിജ്ഞ.
സ്വതന്ത്ര ഭാരതം സ്വപ്നം കണ്ടു തൂക്ക്കയറിലേക്ക് പതറാത്ത കാൽവയ്പ്പുകളോടെ പ്രയാണം ചെയ്ത ലക്ഷകണക്കിന് സമരസേനാനികൾ അവരുടെ ഓർമ്മകൾ അലതല്ലുന്ന ഈ മുഹൂർത്തത്തിൽ എല്ലാവര്ക്കും സ്വതന്ത്ര ദിനാശംസകൾ
ഇന്നിതാ മൂന്നു വർണ്ണങ്ങൾക്കു മുൻപിൽ ഭാരതം അണിനിരക്കുകയാണ് അവിടെ മതമില്ല ജാതിയില്ല ത്രിവർണ്ണ പതാകയെ നെഞ്ചൊടു ചേർത്തു നിർത്തി അഭിമാനിക്കാൻ ഒരോ തുള്ളി ചോരകൊണ്ടു മൺതരികളിലും പുൽനാമ്പുകളിലും സ്വാതന്ത്ര്യം എന്നെഴുതിച്ചേർത്ത ധീരയോദ്ധാക്കളെ ഓർത്തു കൊണ്ടു.. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ
ധീരന്മാരുടെ ആത്മസമർപ്പണത്തിനു മുന്നിൽ ശിരസ്സു നമിച്ച്, സ്വതന്ത്രദിന ആശംസകൾ.ജയ് ഹിന്ദ്..!!
സ്വതന്ത്ര്യത്തിന്റെ ശുദ്ധവായുവിനായി ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ ആനേകായിരം രാജ്യസ്നേഹികളുടെ ഓര്‍മ്മയുമായി മറ്റൊരു സ്വാതന്ത്ര്യ പുലരികൂടി നമുക്ക് മുമ്പില്‍…ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
എല്ലാവർക്കും സഹോദര്യത്തിന്റെയും മതമൈത്രിയുടെയും സ്വതന്ത്രദിന ആശംസകൾ
സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികൾക്കുമൃതിയേക്കാൾ ഭയാനകം. ഏവർക്കും സ്വതന്ത്രദിന ആശംസകൾ.
തീവ്രവാദവും രക്തചൊരിച്ചിലും ഇല്ലാത്ത ചേരികളും, മത ഭ്രാന്തില്ലാത്ത നല്ല ഒരു സമൂഹവും ഉള്ള നല്ല നാളേക്കുള്ള പ്രതീക്ഷകളുമായി വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം കൂടി നമ്മുടെ ഓർമയിലേക്ക്..
പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും , ചീന്തിയ ചോരയും , ബലിയായ് നല്കിയ ജീവനും വ്യർത്ഥമാവാതിരിക്കാൻ.ഒരൊറ്റ ഇന്ത്യ , ഒരൊറ്റ ജനത …സ്വാതന്ത്ര്യ ദിനാശംസകൾ .
സ്വാതത്ര്യം എന്നത് എത്ര ഉദാത്തമാണ് എന്നും അത് ദുസ്വാതന്ത്ര്യമാകാതെ എങ്ങനെ മനുഷ്യ സ്നേഹപരമായി ഉപയോഗിക്കാം എന്ന് തലമുറകളെ പഠിപ്പിക്കാം .ഒപ്പം തന്നെ അനേകായിരം വർണ്ണ വർഗ്ഗ മത ജാതി ഭാഷാ അധികാരങ്ങളുടെ ഒത്തുചേരലിൽ നാനാത്വത്തിൽ എകത്വം എന്ന മഹനീയ സംസ്ക്കാരം ഉടലെടുത്ത പുണ്യ ഭാരതത്തെ നെഞ്ചോടു ചേർത്ത് വക്കാം .സ്വാതന്ത്ര്യ ദിനാശംസകൾ
ഒരേഒരു ഇന്ത്യ ഒരൊറ്റ ജനത ഇവിടെ ജാതിമതകോമരങ്ങള്‍ക്കൊ വര്‍ഗ്ഗീയശക്തികള്‍ക്കൊ സ്ഥാനമില്ല. ഇത് ഇന്ത്യയാണ്. ഇന്ത്യ ഇന്ത്യക്കാരുടേതാണ്. ഇന്ത്യ ഹിന്ദുവിന്റെതല്ല, ഇന്ത്യ മുസല്‍മാന്റെതല്ല, ഇന്ത്യ ക്രൈസ്തവന്റേതല്ല, ഇന്ത്യ ഇന്ത്യക്കാരുടേതാണ്. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ഒന്നിച്ചുനില്‍ക്കാം.എന്റെ എല്ലാ കൂട്ടുക്കാര്‍ക്കും സ്വാതന്ത്രദിനാശംസകള്‍.
ത്രിവർണ്ണ പതാകയ്ക്കു കീഴിൽ നമുക്ക് ഒന്ന് ചേരാം. സ്വതന്ത്ര ദിനാശംസകൾ.
വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്താനും സാമ്രാജിത്ത ശക്തികളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും ഭരണാധികാരത്തില്‍ നിന്നും ഒഴിച്ചുനിര്‍ത്തുവാനും ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വ്വീകര്‍ ജീവന്‍ കൊടുത്തും പോരാടിനേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലായിരിക്കണം ഈ സ്വാതന്ത്ര്യദിനം
എനിക്കിഷ്ടം സ്വതന്ത്ര്യം കിട്ടിയ ഇന്ത്യയിൽ ജീവിക്കാനല്ല. മറിച്ചു കിട്ടിയ സ്വതന്ത്ര്യം നിലനിൽക്കുന്ന ഇന്ത്യയിൽ ജീവിക്കാനാണ്. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വതന്ത്രദിന ആശംസകൾ
എല്ലാവര്‍ക്കും നിറഞ്ഞ സന്തോഷത്തോടെ സ്വാതന്ത്രൃദിനാശംസകള്‍ നേരുന്നു, ഈ ദിവസം നമ്മള്‍ക്കായി ജീവന്‍ പോലും ബലി കൊടുത്ത് സ്വാതന്ത്രൃം നേടി തന്ന അനേകലക്ഷം സമരസേനാനികളെ ഓര്‍ക്കുന്നതിനൊപ്പം വരും തലമുറയിലേക്ക് അവരുടെ വീരഗാഥകള്‍ പകര്‍ന്നു നല്‍കാം,സ്വാതന്ത്രൃം എന്നത് എത്ര ഉദാത്തമാണ് എന്നും അത് ദുഃസ്വാതന്ത്രൃമാകാതെ എങ്ങനെ മനുഷ്യ സ്നേഹപരമായി ഉപയോഗിക്കാം എന്നും പഠിപ്പിക്കാം, ഒപ്പം തന്നെ അനേകായിരം വര്‍ണ്ണ വര്‍ഗ്ഗ മത ജാതി ഭാഷാ സംസ്കാരങ്ങളുടെ ഒത്തു ചേരലില്‍ നാനാത്വത്തില്‍ ഏകത്വം എന്ന മഹനീയ സംസ്കാരം ഉടലെടുത്ത പുണ്യ ഭാരതത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കാം. ഇനിയുള്ള ഒാരോ നിമിഷങ്ങളും ഭാരതീയൻ എന്ന കുലീനത നിറഞ്ഞ അഭിമാനം ഉയര്‍ത്തി പിടിക്കാന്‍ കഴിയുന്നതാകട്ടെ എന്ന് ആശംസിക്കുന്നു ..